Malayalam story

 • പുസ്തകങ്ങൾ

  കൂട്ട്= സൗഹൃദങ്ങളുടെ സുവിശേഷം

  ഇത് ഈ കാലഘട്ടത്തിന്റെ പുസ്തകമാണ്. ബന്ധങ്ങളുടെ പവിത്രത ബോബിയച്ചന്‍ കൂട്ടിലൂടെ കോറിയിടുന്നു. അച്ചന്‍ ഇന്നുവരെ എഴുതിയതും എഴുതുന്നതുമൊക്കെ കൂട്ടിനെക്കുറിച്ചാണ്. ദൈവത്തോടും സഹോദരനോടും എങ്ങനെ ചങ്ങാത്തത്തിലാകാമെന്ന്. അതിന്റെ ക്ലൈമാക്‌സാണ് കൂട്ട് എന്ന പുസ്തകം.കാലഘട്ടത്തിന്റെ പുതിയ സിംഫണി പോലെ നെഞ്ചില്‍ വന്നു തൊടുന്ന പുസ്തകമാണ് ഇത്. നിനയ്ക്കാതെ പെയത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഇങ്ങനെ,ഒരാളുടെ ജീവിതത്തില്‍ ചങ്ങാതിക്കുള്ള സ്ഥാനം കോറിയിട്ടുകൊണ്ടാണ് അച്ചന്‍ പുസ്തകം ആരംഭിക്കുന്നത് തന്നെ. ഇരുനൂറോളം പേജുകളിലായി ഇപ്രകാരം ചങ്ങാത്തത്തിന്റെ സ്വപ്‌നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കുമാണ് നെഞ്ചില്‍ തൊടുന്ന ഭാഷയുമായി ഗ്രന്ഥകാരന്‍ നമ്മെ…

  Read More »
 • പുസ്തകങ്ങൾ

  മഴയുടെ വീട്ടിലേക്ക് പോകാം

  എഴുത്തിന്റെ തനതായ ശൈലി കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം വായനക്കാരന് ആശംസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളാല്‍ സമ്പന്നമാണ് ഈ വീട്. എഴുത്തുകാരന്റെ പരന്ന വായനയുടെയും തത്വചിന്തയുടെയും ശക്തി വായനക്കാരന് ഇവിടെ അനുഭവവേദ്യമാണ്. കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരായ നമുക്ക് നമ്മള്‍സ്ഥിരം കണ്ടു മറക്കുന്ന കാഴ്ചകളെയും സാഹചര്യങ്ങളെയും മറ്റൊരു വീക്ഷണത്തില്‍ കാണാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. ഓര്‍മ്മകള്‍ കൊണ്ട് പണിതീരാത്ത വീടുപോലെ ബാല്യം മുതല്ക്കുള്ള…

  Read More »
 • സിനിമ

  അമ്പിളി

  ജീവിതം ചിലപ്പോൾ ‘അമ്പിളി’യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. ‘അമ്പിളി’ സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു ചിത്രം. അമ്പിളിയെപ്പോലൊരാൾ സ്നേഹിക്കാനുണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നമ്മുക്കൊക്കെയുള്ളു. സ്നേഹം എന്ന സത്യത്തെ എത്രമാത്രം തള്ളി പറഞ്ഞാലും അതിങ്ങനെ പിറകെവരും…മനസ്സിൽ സ്നേഹമുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അവർ അതിന്റെ പിറകെ ഓടിക്കൊണ്ടിരിക്കും. അമ്പിളിയാണെങ്കിൽ അൽപ്പം വേഗത്തിലാക്കാൻ ‘സൈക്കിളി’ലാണ് പിറകെ വരുന്നത്. മനസ്സിൽ ഒരുപാട് പ്രണയം ഉണ്ടെങ്കിൽ അത് ഒരു തരം ഭ്രാന്താണെന്ന് ചിത്രം പറയുന്നു. അങ്ങനെയാണെങ്കിൽ കേരളം…

  Read More »
 • കഥകൾ

  അന്ന

  മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു …കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു…യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു …” ജോ … റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ …?“ഇല്ല അന്ന … എനിക്കൊന്നും ഇല്ല” ജോ പറഞ്ഞു .ആശുപത്രിയിലേക്കയിരുന്നു അന്നയും ജോയും . അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്!അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു.ആദ്യ തന്നെ ഡോക്ടർ പറഞ്ഞു …”പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു…” ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് .നിശബ്ദമായ യാത്ര .വർഷങ്ങൾ ഒന്നിച്ചു ജീവിച്ച ഒരു ബന്ധം അവരെ കീഴ്പെടുത്തി .ഇനി മറ്റൊരു…

  Read More »
 • കഥകൾ

  കുഞ്ഞാത്തോൾ

  Author:Sankar Ramakrishnan ചെറുപ്പത്തിലേ ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുത്തു. അമ്മയുടെ കയ്യും പിടിച്ച് ഇല്ലത്തിന്റെ ഉമ്മറകോലായിൽ ഉള്ള തമ്പ്രാക്കളെ കാണാതെ പതുങ്ങി പിന്നാമ്പുറത്തെ തൊടിയിൽ ഓടി കയറുന്നത് ഇന്നലെ കഴിഞ്ഞ പോലെ. അവിടെ വരെയേ പോകാൻ അനുവാദം ഉള്ളൂ. അമ്മക്ക് ഇല്ലത്ത് പുറംപണി ആണ്. തൊട്ടുകൂടായ്മയും തീണ്ടലും എല്ലാം കൊടികുത്തി വാഴുന്ന എന്റെ ബാല്യകാലം. പിന്നാമ്പുറത്ത് പണിക്കാർക്ക്‌ ഉള്ള കഞ്ഞിയും പയറും ഞാൻ കുടിക്കുന്നത് ജനൽപാളികളിൽ കൂടെ നോക്കുന്ന കുഞ്ഞാത്തോളിനെ ഞാൻ ഇന്നും ഓർക്കുന്നു. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ കാണും. പക്ഷേ എന്റെ…

  Read More »
 • കഥകൾ

  യാത്രയിൽ

  ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് .തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ….അങ്ങനെ ….ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ ധാരാളമായി തോന്നി…..പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു….ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു ….ശരിക്കും മടുത്തു…!ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് “ഷാൻ” എൻറെ അടുത്തുവന്നത്.ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി …അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു …!ഉള്ളിൽ എനിക്ക് ചിരി വന്നു ….അവനും ചിരിച്ചു….തികച്ചും അവിചാരിതമായി തുടങ്ങിയ വർത്തമാനം ആ യാത്രയുടെ പ്രയാസം എല്ലാംഎന്നിൽനിന്നകറ്റി…എൻറെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി ഒളിപ്പിച്ച അവന്റെ ഉത്തരങ്ങൾ!ജീവിതത്തെ അതിന്റെ ആസ്വാദനത്തിൽ…

  Read More »
Back to top button