പുസ്തകങ്ങൾ

കൂട്ട്= സൗഹൃദങ്ങളുടെ സുവിശേഷം

ഇത് ഈ കാലഘട്ടത്തിന്റെ പുസ്തകമാണ്. ബന്ധങ്ങളുടെ പവിത്രത ബോബിയച്ചന്‍ കൂട്ടിലൂടെ കോറിയിടുന്നു. അച്ചന്‍ ഇന്നുവരെ എഴുതിയതും എഴുതുന്നതുമൊക്കെ കൂട്ടിനെക്കുറിച്ചാണ്. ദൈവത്തോടും സഹോദരനോടും എങ്ങനെ ചങ്ങാത്തത്തിലാകാമെന്ന്. അതിന്റെ ക്ലൈമാക്‌സാണ് കൂട്ട് എന്ന പുസ്തകം.
കാലഘട്ടത്തിന്റെ പുതിയ സിംഫണി പോലെ നെഞ്ചില്‍ വന്നു തൊടുന്ന പുസ്തകമാണ് ഇത്. നിനയ്ക്കാതെ പെയത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഇങ്ങനെ,ഒരാളുടെ ജീവിതത്തില്‍ ചങ്ങാതിക്കുള്ള സ്ഥാനം കോറിയിട്ടുകൊണ്ടാണ് അച്ചന്‍ പുസ്തകം ആരംഭിക്കുന്നത് തന്നെ.

ഇരുനൂറോളം പേജുകളിലായി ഇപ്രകാരം ചങ്ങാത്തത്തിന്റെ സ്വപ്‌നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കുമാണ് നെഞ്ചില്‍ തൊടുന്ന ഭാഷയുമായി ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ ചേര്‍ന്നുനില്ക്കുമ്പോഴാണ് ജീവിതം ലാവണ്യത്തിലാകുന്നതെന്നും. അതിനൊരു കൂട്ട് വേണമെന്നും ഈ പുസ്തകം ഓരോ വായനക്കാരനെയും ഓര്‍മ്മിപ്പിക്കുന്നു. സൗഹൃദത്തിന്റെ സുവിശേഷം വായിക്കുന്ന അനുഭവമാണ് ഇവിടെ നമുക്ക് ലഭി്ക്കുന്നത്.

കൂട്ട്
ബോബി ജോസ് കട്ടിക്കാട്
ഇന്ദുലേഖ പ്രസാധനം

വില:195

Leave a Reply

Your email address will not be published. Required fields are marked *

Back to top button