സിനിമ

അമ്പിളി

ജീവിതം ചിലപ്പോൾ ‘അമ്പിളി’യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. ‘അമ്പിളി’ സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു ചിത്രം. അമ്പിളിയെപ്പോലൊരാൾ സ്നേഹിക്കാനുണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നമ്മുക്കൊക്കെയുള്ളു. സ്നേഹം എന്ന സത്യത്തെ എത്രമാത്രം തള്ളി പറഞ്ഞാലും അതിങ്ങനെ പിറകെവരും…
മനസ്സിൽ സ്നേഹമുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അവർ അതിന്റെ പിറകെ ഓടിക്കൊണ്ടിരിക്കും. അമ്പിളിയാണെങ്കിൽ അൽപ്പം വേഗത്തിലാക്കാൻ ‘സൈക്കിളി’ലാണ് പിറകെ വരുന്നത്. മനസ്സിൽ ഒരുപാട് പ്രണയം ഉണ്ടെങ്കിൽ അത് ഒരു തരം ഭ്രാന്താണെന്ന് ചിത്രം പറയുന്നു. അങ്ങനെയാണെങ്കിൽ കേരളം ഇപ്പോ ഒരു ഭ്രാന്താലയം തന്നെ. ഈ മഴക്കാലത്ത് നമ്മൾ കണ്ടതും അതു തന്നെ. പ്രണയത്തിന്റെ സ്നേഹത്തിന്റെ ഭ്രാന്തൻമാരുടെ സ്ഥലം.
“മനസ്സിലാണ് നിൻ ജീവിതം, ഈ നിമിഷമാണ് നിൻ പറുദീസ… മുന്നോട്ട്… മുന്നോട്ട് … മുന്നോട്ട് …!”

Leave a Reply

Your email address will not be published. Required fields are marked *

Back to top button