കഥകൾ

യാത്രയിൽ

ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് .
തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ….അങ്ങനെ ….
ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ ധാരാളമായി തോന്നി…..
പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു….
ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു ….
ശരിക്കും മടുത്തു…!
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് “ഷാൻ” എൻറെ അടുത്തുവന്നത്.
ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി …അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു …!
ഉള്ളിൽ എനിക്ക് ചിരി വന്നു ….
അവനും ചിരിച്ചു….
തികച്ചും അവിചാരിതമായി തുടങ്ങിയ വർത്തമാനം ആ യാത്രയുടെ പ്രയാസം എല്ലാം
എന്നിൽനിന്നകറ്റി…
എൻറെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി ഒളിപ്പിച്ച അവന്റെ ഉത്തരങ്ങൾ!
ജീവിതത്തെ അതിന്റെ ആസ്വാദനത്തിൽ കാണുന്ന ഒരാളായി ഷാനിനെപറ്റി എനിക്ക് തോന്നി .
ഷാൻ പറഞ്ഞതിലെല്ലാം എൻറെ കഥകളും ഉണ്ടായിരുന്നു ..
അവന്റെ അഭിരുചികളും ഇഷ്ടങ്ങളും എന്റെയും ഇഷ്ടങ്ങൾ തന്നെ !
അവൻ ഒത്തിരി ഇഷ്ടപെടുന്ന പാട്ടുകൾ എന്നെ കേൾപ്പിച്ചു…അതിലെന്റെയും ഇഷ്ടഗാനങ്ങൾ …!
അവന്റെ ഇഷ്ട എഴുത്തുകാർ എന്റെയും ….
മനസ്സിൽ ഒരുതരം തണുപ്പ് നിറയുന്ന അവസ്ഥ …
ഒരു പക്ഷെ എൻറെ സുഹൃത്തുക്കൾക്കു പോലും
എൻറെ ഇഷ്ടങ്ങൾ ദഹിക്കില്ല.
എന്നിട്ടും ഇതെങ്ങനെ…
ഈ യാത്രയിലെ ഞങ്ങളുടെ ചങ്ങാത്തം ചിലപ്പോൾ അടുത്ത സ്റ്റോപ്പിൽ അവസാനിക്കും …!
അവൻ അവന്റെ സ്ഥലത്തേക്ക്, ഞാൻ എൻറെ സ്ഥലത്തേക്ക് …
ചിലപ്പോൾ ജീവിതം എങ്ങനെയോക്കെതന്നെ …
പ്രതിക്ഷിക്കാത്ത ആളുകൾ, സ്ഥലം, വാക്കുകൾ….
ട്രെയിൻ പാഞ്ഞു തുള്ളി ഓടുന്നു …
ഞങ്ങൾ പിരിയാൻ പോകുകയാണ് …
അവന്റെ സ്റ്റോപ്പ്‌ അടുത്തു തുടങ്ങി …
“വീണ്ടും കാണാം” എന്ന സ്ഥിരം പല്ലവി പറഞ്ഞ് പിരിയാൻ പോകുന്നു …
അവൻ ഇറങ്ങാൻ തയ്യാറായി നിന്നു.
മൊബൈൽ നമ്പർ ചോദിച്ചാലോ …?
വേണ്ട …. എന്തിന്…!
ഇവനെ ഇനി എന്ന് കാണാൻ …
അവനെനിക്ക് “നല്ല യാത്ര” ആശംസിച്ചു…
പിന്നെ ഒന്ന് പുഞ്ചിരിച്ചു … ഞാനും .
ട്രെയിൻ നിർത്തിതുടങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചു
” മൊബൈൽ നമ്പർ തരാമോ …?”
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു.
ഉള്ളിൽ ചിരിയും അത്ഭുതവും..
ഞാൻ ചോദിക്കണമെന്ന് വിചാരിച്ചത് …..
” എന്നാൽ കാണാം …” അതും പറഞ്ഞു ഷാൻ നടന്നകന്നു …
ട്രെയിൻ നീങ്ങി തുടങ്ങി …
രണ്ട് സ്ഥലങ്ങൾ കഴിഞ്ഞാൽ ഞാനും ഇറങ്ങും .
ഈ നീണ്ട യാത്രയിൽ ഇരിക്കാൻ കഴിയാത്തതിന്റെ ഒരു ക്ഷിണവും എന്നിലില്ല .
മനസ്സിൽ അവൻ പറഞ്ഞ അവന്റെ അനുഭവങ്ങൾ, കഥകൾ , ഇഷ്ടങ്ങൾ , ….അങ്ങനെ എല്ലാം …
അതെ… എല്ലാം എൻറെ തന്നെ…
യാത്ര തുടർന്നു.
ഒന്നുഞാൻ ഉറപ്പിച്ചു,
“ഞാൻ അറിയാത്തവരും ഞാൻ കാണാത്തവരുമായ എൻറെ
ഒത്തിരി ചങ്ങാതിമാർ ഇവിടെ എവിടെയൊക്കെയോ ഉണ്ട് …”
എൻറെ മനസ്സിന്റെ ആഴങ്ങൾ അറിയുന്നവർ, എൻറെ അനുഭവങ്ങളിൽ , ഇഷ്ട്ടങ്ങളിൽ ഒക്കെ ജീവിക്കുന്നവർ .
അന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഓർത്തതും പ്രാർത്ഥിച്ചതും അവർക്കുവേണ്ടിയാണ്…
” എന്നെ കാണാത്ത , ഞാൻ കാണാത്ത എൻറെ ചങ്ങാതിമാർക്ക് നല്ലത് വരുത്തണേ….”
ആ മഴക്കാലത്തെ നനുത്ത തണുപ്പിൽ ഞാൻ മയങ്ങി .
യാത്രയുടെ ക്ഷീണമില്ലാതെ…ശാന്തമായി .
പിറ്റേന്ന് ഉണർന്നപ്പോൾ ഞാൻ കണ്ടു ഫോണിലെ sms –
” HAPPY FRIENDSHIP DAY “
with love —- ഷാൻ
മനസ്സിൽ ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു.
ഞാനും മറുപടി അയച്ചു …
” HAPPY FRIENDSHIP DAY “
ശരിക്കും ഞാൻ ഒരു ചങ്ങാതിയെകൂടി കണ്ടെത്തി !
വാതിൽ തുറന്നു ഞാൻ പുറത്തേക്കു പോയി ….
മഴ തോർന്നു…
ഇന്നലത്തെ യാത്ര ഞാൻ ഓർത്തു..
ഇനിയുമുണ്ട് …ആരൊക്കെയോ ….
സാരമില്ല ..ഇനിയും യാത്രകളുണ്ടല്ലോ ….!
നിറയുന്ന കണ്ണിൽ ചിരിയുടെ മിന്നൽ…

Related Articles
Back to top button
error: Content is protected !!