കഥകൾ

ചിരി

ആഴ്ചകള്‍ കഷ്ട്ടപ്പെട്ടാണ് അവന്‍ ‘ചിരി’ എന്ന കഥ എഴുതി പൂര്‍ത്തിയാക്കിയത്. വെട്ടി തിരുത്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എഴുതിവച്ചു. ‘ചിരി’ വായിച്ചവന് സംതൃപ്തിയും അതിലുപരി അഭിമാനവും തോന്നി.കഴിഞ്ഞ മാസങ്ങളില്‍ അയച്ച കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ തിരിച്ചുവന്നതിനാലും,ഇനിയും അയച്ച് സ്വയം ഇളിഭ്യനാകാന്‍ താത്പര്യമില്ലത്തതിനാലും അവന്‍ കഥ തന്റെ ആയിരം ഫ്രണ്ട്സുള്ള ‘ഫേസ്ബുക്കില്‍’ പോസ്റ്റാന്‍ തീരുമാനിച്ചു.അക്ഷരതെറ്റുകളൊന്നും കൂടാതെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ന്നപ്പോഴും മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. ‘ചിരി’ എന്ന തലക്കെട്ടോടെ വൈകുന്നേരം 7.30 ന് ഇട്ട പോസ്റ്റിന് പിറ്റേന്ന് രാവിലെ 6 മണിയായിട്ടും പത്ത് ലൈക്കുകളില്‍ കൂടുതലൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, ഒരൊറ്റ കമന്റുപോലും തിരിഞ്ഞുനോക്കിയില്ല…തന്‍റെ അഭിമാനമായ ‘ചിരി’ എന്ന കഥ ഫേസ്ബുക്ക്‌പോലും ഉപേക്ഷിചതിനാല്‍ മനംനൊന്ത് , അക്കൗണ്ട്‌ ഡിലീറ്റ് ചെയ്ത് കിടന്നുറങ്ങി. ആഴ്ചകള്‍ക്ക് ശേഷം അമ്മ പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന ആഴ്ചപ്പതിപ്പിന്റെ ഉള്‍വശത്ത് ‘പുഞ്ചിരി’ എന്ന് മാറ്റിയ തലക്കെട്ടില്‍ മറ്റൊരാളുടെ പേരില്‍ തന്റെ കഥ വായിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് അവന്‍ അവശനായി….!

Related Articles
Back to top button
error: Content is protected !!